ചില memory കാര്‍ഡുകള്‍ ഫോണില്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുമ്പോള്‍, Format your Memory card എന്നോ Memory Card Not Supported തുടങ്ങിയ സന്ദേശങ്ങള്‍ പലപ്പോഴും നമ്മള്‍ കാണാറുണ്ട്, അല്ലെങ്കില്‍ ഇതുപോലുള്ള അവസ്ഥ ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടാകാം. ചിലപ്പോള്‍ ചില Memory കാര്‍ഡുകള്‍ detect ചെയ്യാതെയും വരാറുണ്ട്. ഈ പ്ര്ശ്നംഗല്‍ എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചാണ് ഈ പോസ്റ്റ്. അതിനായി താഴെ പറയുന്ന രീതി ഒന്ന് പരീക്ഷിച്ചു നോക്കാവുന്നത്തെ ഉള്ളൂ.
- ആദ്യം Memory Card കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക.
- പിന്നെ Start മെനുവില്‍ ക്ലിക്ക് ചെയ്തു Search എന്ന Option തിരഞ്ഞെടുക്കുക.
- Search എന്ന് കാണുന്ന സ്ഥലത്ത് cmd എന്ന് ടൈപ്പ് ചെയ്തു Enter അമര്‍ത്തുക.
- തുടര്‍ന്ന് താഴെ കാണുന്ന രീതിയിലുള്ള Command Prompt വിന്‍ഡോയില്‍ എത്തും.
- അവിടെ ആദ്യ command ആയി DISKPART എന്ന് ടൈപ്പ് ചെയ്തു Enter അമര്‍ത്തുക. ഇപ്പോള്‍ പ്രോമ്പ്റ്റ് ആയി DISKPART വന്നിട്ടുണ്ടാകും.
- വീണ്ടും list disk എന്ന് ടൈപ്പ് ചെയ്തു എന്റര്‍ കീ അമര്‍ത്തുക.
- Select Disk 1 എന്ന് അടിക്കുക, എന്റര്‍ അമര്‍ത്തുക.
- Clean എന്ന് ടൈപ്പ് ചെയ്യുക, എന്റര്‍ ചെയ്യുക.
- create partition primary എന്ന് ടൈപ്പ് ചെയ്തു എന്റര്‍ കീ അമര്‍ത്തുക.
- Active എന്ന് ടൈപ്പ് ചെയ്തു enter അമര്‍ത്തുക.
- select partition 1 എന്ന് ടൈപ്പ് ചെയ്തു Enter അമര്‍ത്തുക.
- Format E: ~FAT32 എന്ന് ടൈപ്പ് ചെയ്യുക. (E: എന്നതു ഫ്ലാഷ് memory ഡ്രൈവിന്റെ പേരാണ്. ഇതിനു വ്യത്യാസം വന്നേക്കാം. അത് അറിയാനായി My Computer അല്ലെങ്കില്‍ This PC യില്‍ നോക്കുക.) enter കീ അമര്‍ത്തുക.
- FORMAT 100% ആയതിനു ശേഷം EXIT എന്ന് ടൈപ്പ് ചെയ്തു ENTER അമര്‍ത്തുക.
ഇനി My Computer അല്ലെങ്കില്‍ This PC തുറന്നു നോക്കൂ, കേടായെന്നു നിങ്ങള്‍ കരുതിയ നിങ്ങളുടെ memory card വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന്.
Subscribe me on YOUTUBE